Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Price Hike

Idukki

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: ബ​സു​ട​മ​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി

തൊ​ടു​പു​ഴ: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​മാ​യ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. അ​ജി​ത്കു​മാ​ര്‍, കെ.​എം. സ​ലിം, പി.​എം. ജോ​ര്‍​ജ് , വേ​ണാ​ട് രാ​ജ​ന്‍, ജോ​സ് ജോ​ണ്‍, ജോ​യ് മാ​ത്യു, വ​ര്‍​ക്ക്‌​ഷോ​പ്പ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, സ്വ​കാ​ര്യ ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും ഒ​രു പോ​ലെ സം​ര​ക്ഷി​ക്കാ​നു​ള്ള ഗ​താ​ഗ​ത ന​യം രൂ​പ​വ​ത്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

District News

ഇന്ധന വിലവർധന: പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

പാ​ല​ക്കാ​ട്: കേ​ന്ദ്ര​സർക്കാർ അ​ടി​ക്ക​ടി ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ ഐ​എ​ൻ​ടി​യു​സി മ​ല​ന്പു​ഴ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്ദ്ര​ന​ഗ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​വ​ശം പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ്യോ​തി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​കെ. ജോ​ഷി, എ​ൻ. ര​വീ​ന്ദ്ര​ൻ, ര​മേ​ഷ്, എ.​സി. സി​ദ്ധാ​ർ​ഥ​ൻ, വി. ​രാം​കു​മാ​ർ, സു​രേ​ഷ്, ച​ന്ദ്ര​ൻ, എ. ​സു​രേ​ഷ്, പി.​സി. പ്രേ​മ​ൻ, എം.​കെ. മു​കേ​ഷ്, ജ​ബ്ബാ​ർ, രാ​ജ​ൻ പ്ര​സം​ഗി​ച്ചു.

District News

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രെ വ്യാ​പ​ക ​പ്ര​തി​ഷേ​ധം

കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന​വി​ല കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ട്രെ​യി​ന്‍ ത​ട​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ 11.45നു ​കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് ത​ട​ഞ്ഞു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, അ​നൂ​പ് ക​ല്യോ​ട്ട്, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, വി​നോ​ദ് ക​പ്പി​ത്താ​ന്‍, റാ​ഫി അ​ഡൂ​ര്‍, ര​ജി​ത രാ​ജ​ന്‍, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, ആ​ബി​ദ് എ​ട​ച്ചേ​രി, ജു​നൈ​ദ് ഉ​റു​മി, എ​ച്ച്.​ആ​ര്‍. വി​നീ​ത്, അ​നൂ​പ് ഓ​ര്‍​ച്ച, ജ​തീ​ഷ് കാ​യ​ക്കു​ളം, മു​ഹ​മ്മ​ദ് മ​ല​ന്തൂ​ര്‍, വി​ഷ്ണു കാ​ട്ടു​മാ​ടം, ഭാ​ഗ്യ​ല​ക്ഷ്മി സു​രേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​ക്കെ​തി​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ള്ളി പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് പ്ര​സ് ക്ല​ബ് ജം​ഗ്ഷ​നി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പു വ​രെ​യാ​ണ് ബൈ​ക്കു​ക​ളും സ്‌​കൂ​ട്ട​റു​ക​ളും ത​ള്ളി പ്ര​തി​ഷേ​ധി​ച്ച​ത്.

എ​ഐ​സി​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​നാ​ഫ് നു​ള്ളി​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​വാ​ദ് പു​ത്തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ആ​ദ​ര്‍​ശ്, അ​ന്‍​സാ​രി, അ​ഖി​ല്‍ ജോ​ണ്‍, വി​ഷ്ണു ഇ​രി​യ​ണ്ണി, എ​സ്. സു​ജി​ത്, വൈ​ഷ്ണ​വ് കോ​ളി​ച്ചാ​ല്‍, ഷ​ജാ​ഹ് പ​ട്‌​ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്

എ​ട​ത്വ: കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ട്ടാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ത്ര​ക്ക​രി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ല​സ്റ്റ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. വി​ശ്വംഭ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി​ന്‍ പൂ​യ​പ്പ​ള്ളി, ജെ​സി പു​ളി​ന്താ​നം, സു​ഭാ​ഷ് പു​ത്ത​ന്‍​ചി​റ, ജേ​ക്ക​ബ് ജോ​സ​ഫ്, അ​നി​ല്‍ ആ​ല​യി​ൽ, ടോ​മി​ച്ച​ന്‍ പ​ന്ത്ര​ണ്ടി​ല്‍, ത​ങ്ക​ച്ച​ന്‍ ഇ​ള​വു​ങ്ക​രി , മ​ധു പ​ന​ക്ക​ശേ​രി, ഗോ​പ​ന്‍ വൃ​ന്ദാ​വ​നം, മ​ഹേ​ശ​ന്‍ നെ​ല്ലാ​നി​ക്ക​ൽ, ഗോ​പ​ന്‍ കൈ​ലാ​സം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഇ​ന്ധ​ന വി​ല​യി​ൽ കൈ​പൊ​ള്ളി സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്; സ​ബ്സി​ഡി​യോ​ടെ ഡീ​സ​ല്‍ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ക​രി​ച്ച് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍. ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

ഗ​തി​കേ​ട് കൊ​ണ്ടാ​ണ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍ പ​റ​ഞ്ഞു. ഇ​ത് സ​മ​ര പ്ര​ഖ്യാ​പ​ന​മ​ല്ല. ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ബ്സി​ഡി​യോ​ടെ ഡീ​സ​ല്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ​സു​ട​മ​ക​ള്‍​ക്കി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​സു​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്നും ഹം​സ ഏ​രി​ക്കു​ന്ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ടു​ത്ത ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്. നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​യെ 'വ​സൂ​ലി' (പി​ടി​ച്ചു​പ​റി) എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ വ​രെ​യും സി​എ​ൻ​ജി​ക്ക് ര​ണ്ട് രൂ​പ​യും വ​ർ​ധി​പ്പി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ നീ​ക്ക​ങ്ങ​ൾ ആ​ഭ​ര​ണ നി​ർ​മ്മാ​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ത​ട​യു​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

 

National

ഇ​ന്ധ​ന​വി​ല കു​ത്ത​നെ കൂ​ട്ടി ന​യാ​ര എ​ന​ർ​ജി; പെ​ട്രോ​ൾ വില കൂട്ടിയത് ലിറ്ററിന് അഞ്ച് രൂപയിലും അധികം

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 5.30 രൂ​പ​യും ഡീ​സ​ലി​ന് 3 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്നു.

ഗു​ജ​റാ​ത്തി​ലെ വാ​ദി​നാ​റി​ലു​ള്ള ന​യാ​ര​യു​ടെ റി​ഫൈ​ന​റി ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ൽ 35 ദി​വ​സ​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​ക​യാ​ണ്. ഇ​ത് രാ​ജ്യ​ത്തെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശേ​ഷി​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ന​യാ​ര വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം , ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ നി​ല​വി​ൽ വി​ല കൂ​ട്ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളും വി​ല വ​ർ​ധി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

ഊ​ർ​ജ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ അ​മേ​രി​ക്ക​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ൽ​പി​ജി ശേ​ഖ​ര​വു​മാ​യി 'അ​റോ​റ' എ​ന്ന ക​പ്പ​ൽ മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

 

Latest News

Corehub Up